ആലപ്പുഴ: കുളത്തിൽ കുളിക്കാനായി ഇറങ്ങിയ രണ്ട് സ്കൂൾ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. ആലപ്പുഴ കായംകുളത്താണ് ദാരുണസംഭവമുണ്ടായത്. 15 വയസ്സുകാരായ സൽമാൻ, തുഷാർ എന്നിവരാണ് മരിച്ചത്. ആലപ്പുഴ പത്തിയൂർ കണ്ണമംഗലം ക്ഷേത്രത്തിലെ കുളത്തിൽ കുളിക്കാൻ ഇറങ്ങിയ സമയത്താണ് അപകടമുണ്ടായത്.
ഇരുവരും സ്കൂൾ അവധിയായതിനാൽ ട്യൂഷന് പോയിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ ട്യൂഷൻ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയതെന്നാണ് വിവരം. സൽമാനും തുഷാറിനും ഒപ്പം സഹപാഠികളായ മറ്റ് വിദ്യാർത്ഥികൾ ക്ഷേത്രത്തിലെ കുളത്തിൽ കുളിക്കാനിറങ്ങിയിരുന്നു.
നീന്തുന്നതിനിടെ മുങ്ങിപ്പോയതെന്നാണ് കരുതുന്നത്. മരിച്ചവർ ഒമ്പതാംക്ലാസ് വിദ്യാർത്ഥികളാണെന്നാണ് ലഭ്യമാകുന്ന വിവരം.
Discussion about this post