കൊച്ചി: വിദേശത്ത് നിന്നും കുടുംബമായി എത്തി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച ദമ്പതികളെ കൈയ്യോടെ പൊക്കി കസ്റ്റംസ് ഉദ്യോഗസ്ഥര്‍. കൊച്ചി വിമാനത്താവളത്തില്‍ വെച്ചാണ് സംഭവം.
ദോഹയില്‍ നിന്നുമെത്തിയ ദമ്പതികളില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. 51 ലക്ഷം രൂപ വിലവരുന്ന 929 ഗ്രാം സ്വര്‍ണമാണ് ദമ്പതികള്‍ കടത്താന്‍ ശ്രമിച്ചത്.
ദമ്പതികള്‍ കൊണ്ടുവന്ന ബാഗേജില്‍ കുപ്പി വളയ്ക്കകത്താണ് സ്വര്‍ണ വളകള്‍ ഒളിപ്പിച്ചിരുന്നത്. അതുപോലെ ഹെയര്‍ പിന്നിന്റെ മറവിലും സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചു.
കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഭര്‍ത്താവിന്റെയും ഭാര്യയുടേയും ബാഗേജില്‍ നിന്നും സ്വര്‍ണം കണ്ടെടുത്തു. ഇവര്‍ക്കെതിരെ കൂടുതല്‍ അന്വേഷണം തുടരുന്നതിനാല്‍ മറ്റ് വിശദാംശങ്ങള്‍ വെളിപ്പെടുത്തില്ലെന്ന് കസ്റ്റംസ് അറിയിച്ചു
Discussion about this post