മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി

എട്ട് കോടി എണ്‍പത് ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്

തിരുവന്തപുരം: മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. എട്ട് കോടി എണ്‍പത് ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. സുപ്രധാന പദവികളിലിരിക്കുമ്പോള്‍ അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് നാല് വാഹനങ്ങളും 23ലക്ഷം രൂപയും കണ്ടുകെട്ടിയത്.

വിജിലന്‍സ് അന്വേഷണത്തില്‍ 11കോടിയുടെ അനധികൃത സ്വത്ത് ടിഒ സൂരജിനുള്ളതായി കണ്ടെത്തിയിരുന്നു.കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മൂന്നൂറ് ശതമാനത്തിലധികം സാമ്പത്തിക വര്‍ദ്ധനവ് ടിഒ സൂരജിന് ഉണ്ടായെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്.

കേരളത്തിലും കര്‍ണ്ണാടകയിലും ഫ്‌ളാറ്റ്, കെട്ടിടം, ഭൂമി, വാഹനങ്ങള്‍ എന്നിവ വിജിലന്‍സ് കണ്ടെത്തി. ഇതിന് തൊട്ടുപിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് എട്ടുകോടി എണ്‍പത്‌ലക്ഷം രുപയുടെ സ്വത്തുക്കല്‍ കണ്ടുകെട്ടിയത്.

Exit mobile version