കോട്ടയം: റെയിൽ സ്റ്റേഷനിൽ എത്തിയ ട്രെയിനിൽ നിന്നും ചാടിയിറങ്ങുന്നതിനിടയിൽ ട്രെയിനിന് അടിയിലേക്ക് വീണ് യുവാവിന് ദാരുണമരണം. കോട്ടയം പുതുപ്പള്ളി സ്വദേശി ദീപക് പുന്നൂസ് ജോർജ് (26) ആണ് മരണപ്പെട്ടത്.
കോട്ടയം റെയിൽവേ സ്റ്റേഷനിൽ വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയ്ക്കായിരുന്നു അപകടം. പൂനെ-കന്യാകുമാരി എക്സ്പ്രസ് ട്രെയിനിൽ നിന്നും ഇറങ്ങിയ യുവാവ് കണ്ണടയെടുക്കാനായി വീണ്ടും ട്രെയിനിലേക്ക് കയറിയിരുന്നു.
പിന്നീട് തിരികെ ഇറങ്ങുന്നതിനിടെയിൽ ട്രെയിൻ മുന്നോട്ട് നീങ്ങിയപ്പോൾ ചാടിയിറങ്ങാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. ഇറങ്ങുന്നതിനിടെ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീഴുകയുമായിരുന്നു.
പൂനെയിൽ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയായിരുന്ന ദീപക്ക് വീട്ടിലേക്ക് തിരിച്ചതായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ.
Discussion about this post