മണ്ഡല മകരവിളക്ക് സീസണ്‍, കെഎസ്ആര്‍ടിസിക്ക് 38.88 കോടി വരുമാനം

64. 25 ലക്ഷം ഭക്തരാണ് കെഎസ്ആര്‍ടിസി വഴി യാത്ര ചെയ്തത്.

പത്തനംതിട്ട: മണ്ഡല മകരവിളക്ക് സീസണില്‍ കെഎസ്ആര്‍ടിസിക്ക് ലഭിച്ചത് 38.88 കോടി വരുമാനം. ശബരിമല-മണ്ഡല കാലം ആരംഭിച്ചതു മുതല്‍ പമ്പ – നിലയ്ക്കല്‍ റൂട്ടില്‍ ആകെ 1,37,000 ചെയിന്‍ സര്‍വ്വീസുകളും 34,000 ദീര്‍ഘദൂര സര്‍വ്വീസുകളും നടത്തി. ഇതില്‍ 64. 25 ലക്ഷം ഭക്തരാണ് കെഎസ്ആര്‍ടിസി വഴി യാത്ര ചെയ്തത്.

ജനുവരി 15 ന് മകരജ്യോതി ദര്‍ശനം കഴിഞ്ഞ് തിരിച്ചിറങ്ങിയ അയ്യപ്പഭക്തരെയും കൊണ്ട് വൈകിട്ട് 7 മണി മുതല്‍ ജനുവരി 16 ന് പുലര്‍ച്ചെ 3.30 മണി വരെ ഇടമുറിയാതെ പമ്പ -നിലയ്ക്കല്‍ റൂട്ടില്‍ ചെയിന്‍ സര്‍വ്വീസുകള്‍ നടത്തിയിരുന്നു.

ALSO READ യാത്രക്കാരന്റെ ഫോണ്‍ തട്ടിപ്പറിച്ചോടാനുള്ള ശ്രമം പാളി, ഓടുന്ന ട്രെയിനില്‍ ജനലില്‍ തൂങ്ങി യുവാവിന്റെ യാത്ര! വീഡിയോ

ഒപ്പം ചെങ്ങന്നൂര്‍, കോട്ടയം, കുമിളി, തിരുവനന്തപുരം, തൃശ്ശൂര്‍ തുടങ്ങിയ ഇടങ്ങളിലേക്ക് ദീര്‍ഘദൂര സര്‍വ്വീസുകളും നടത്തി. ശബരിമല നട അടയ്ക്കുന്ന ജനുവരി 20 ന് രാത്രി വരെ ചെയിന്‍ സര്‍വീസുകളും, ജനുവരി 21 ന് പുലര്‍ച്ചെ 4 മണി വരെ ദീര്‍ഘദൂര സര്‍വ്വീസുകളും ഉണ്ടായിരിക്കുമെന്ന് കെഎസ്ആര്‍ടിസി പമ്പ സ്‌പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു.

Exit mobile version