തിരുവനന്തപുരം: കെഎസ്ആര്‍ടിസി സര്‍വ്വീസുമായി ബന്ധപ്പെട്ട പുതിയ പരിഷ്‌കാരങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ത്തന്നെ നടപ്പിലാക്കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. ചെലവു കുറയ്ക്കലിന്റെ ഭാഗമായി ലാഭകരമല്ലാത്ത കെഎസ്ആര്‍ടിസി സര്‍വീസുകളുടെ സമയക്രമീകരണം നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു.
യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന രീതിയില്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കില്ല. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കുളള പുതിയ യൂണിഫോമുകളില്‍ കണ്ടക്ടറുടെയും ഡ്രൈവറുടെയും പേരോ പെന്‍ നമ്പറോ വയ്ക്കാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പുതിയ യൂണിഫോമിന്റെ വിതരണോദ്ഘാടനവും കെഎസ്ആര്‍ടിസി ന്യൂസ് ലെറ്റര്‍ ”ആനവണ്ടി.കോം” ന്റെ പുതിയ പതിപ്പിന്റെ പ്രകാശനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കെഎസ്ആര്‍ടിസി ജീവനക്കാരുടെ പുതിയ യൂണിഫോം കാക്കി നിറത്തിലുള്ള പാന്റ്സും ഷര്‍ട്ടുമാണ് . ഒമ്പത് ജീവനക്കാര്‍ക്ക് ചടങ്ങില്‍ മന്ത്രി യൂണിഫോം വിതരണം ചെയ്തു.
Discussion about this post