തിരുവനന്തപുരം: സംസ്ഥാനത്ത് അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് ദിവസം അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ജനുവരി 22നാണ് അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുന്നത്.
ഉച്ചയ്ക്ക് 2:30 വരെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത് സംസ്ഥാനവും മാതൃകയാക്കണമെന്നും ശ്രീരാമക്ഷേത്രം ഭാരതത്തിന്റെ ദേശീയ അഭിമാനസ്തംഭമാണെന്നും സുരേന്ദ്രന് പറഞ്ഞു.
ശ്രീരാമനാണ് ഭരണനിര്‍വഹണത്തിന്റെ കാര്യത്തില്‍ നമ്മുടെ നാടിന്റെ മാതൃകയെന്നും കേരളത്തിലെ ലക്ഷക്കണക്കിന് വിശ്വാസികള്‍ കാത്തിരിക്കുന്ന മുഹൂര്‍ത്തമാണ് പ്രതിഷ്ഠാ ദിനമെന്നും സുരേന്ദ്രന് പറഞ്ഞു.
രാമനും രാമായണവും മലയാളിയുടെ ഹൃദയത്തില്‍ അലിഞ്ഞു ചേര്‍ന്ന വികാരമാണ്. സംസ്ഥാന സര്‍ക്കാര്‍ വിശ്വാസികളുടെ വികാരം മാനിക്കണമെന്നും കെ സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
Discussion about this post