പള്ളിയിലെ ചടങ്ങിനായി സ്വരൂപിച്ച പണം ക്ഷേത്രത്തിലെ സമൂഹവിവാഹത്തിനായി നല്‍കി, മത സൗഹാര്‍ദത്തിന് പുതിയ മാതൃക തീര്‍ത്ത് പ്രവാസി കൂട്ടായ്മ

കൊച്ചി : തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ സമൂഹവിവാഹത്തിനായി പണം നല്‍കി പ്രവാസി കൂട്ടായ്മ. പള്ളിയിലെ ചടങ്ങിനായി സ്വരൂപിച്ച പണമാണ് മത സൗഹാര്‍ദത്തിന് പുതിയ മാതൃക തീര്‍ത്ത് യുവാക്കള്‍ സമൂഹവിവാഹത്തിനായി നല്‍കിയത്.

എറണാകുളം കാലടിയിലെ പ്രവാസി കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് ദുബായ് ആണ് ഈ നന്മ നിറഞ്ഞ പ്രവൃത്തിക്ക് പിന്നില്‍. കഴിഞ്ഞ 14 വര്‍ഷമായി കാഞ്ഞൂര്‍ പള്ളി തിരുനാളിനോടനുബന്ധിച്ച് വിശുദ്ധ സെബസ്ത്യാനോസിന്റെ നൊവേനനടത്തിയിരുന്നത് ഫ്രണ്ട്‌സ് ഓഫ് ദുബായ് കൂട്ടായ്മയാണ്.

also read:‘സുഹൃത്തുക്കള്‍ ഒരുക്കിയ ആഘോഷം, വീട്ടുകാര്‍ക്ക് പങ്കില്ല’: വരന്‍ ഒട്ടകപ്പുറത്തേറി വന്ന വിവാദ വിവാഹത്തില്‍ കുടുംബം

എന്നാല്‍ ഇത്തവണ നൊവേന നടത്താന്‍ നിരവധിപേര്‍ താല്‍പര്യമറിയിച്ച് എത്തി. ഇതോടെ നറുക്കെടുപ്പായി. ഈ നറുക്കെടുപ്പില്‍ ഫ്രണ്ട്‌സ് ഓഫ് ദുബായ് പുറത്തായതോടെ സ്വരൂപിച്ച പണം ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ഉപയോഗിക്കാന്‍ യുവാക്കള്‍ തീരുമാനിക്കുകയായിരുന്നു.

അതിനിടെയായിരുന്നു ക്ഷേത്രത്തില്‍ സമൂഹവിവാഹം നടത്തുന്ന കാര്യമറിഞ്ഞത്. ഇതോടെ സ്വരൂപിച്ച രണ്ട് ലക്ഷം രൂപ നിര്‍ധന യുവതികളുടെ വിവാഹത്തിനായി ക്ഷേത്രത്തിന് കൈമാറാന്‍ തീരുമാനിച്ചു. ബെന്നി ബെഹ്നാന്‍ എംപിയാണ് ക്ഷേത്ര ഭാരവാഹികള്‍ക്ക് ചെക്ക് കൈമാറിയത്.

Exit mobile version