കായംകുളം: മുഖ്യമന്ത്രി പിണറായി വിജയനെ പുലഭ്യം പറഞ്ഞ് ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്. മുഖ്യമന്ത്രിയ്ക്ക് ചിത്തഭ്രമമെന്നും ചെറ്റയെന്നും വിളിച്ച് അധിക്ഷേപിച്ചുകൊണ്ടായിരുന്നു നേതാവിന്റെ പ്രസംഗം. നേതാവിനെതിരെ വന്‍ പ്രതിഷേധങ്ങളാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. തെമ്മാടി വിജയനും 20 കള്ളന്മാരും ചേര്‍ന്നാണ് കേരളം കലാപക്കളമാക്കുന്നതെന്നായിരുന്നു നേതാവിന്റെ പരാമര്‍ശം.
പത്ത് പോലീസുകാരെയും പതിമൂന്ന് ലാത്തിയും കണ്ട് ഭയക്കുന്നവരല്ല ബിജെപിക്കാരെന്ന് നേതാവ് തുറന്നടിച്ചു. സംഘപരിവാര്‍ സംഘടനകളേയും ബിജെപി പ്രവര്‍ത്തകരേയും വിരട്ടാന്‍ ശ്രമിക്കേണ്ട, വരട്ടിയ പാരമ്പര്യമുള്ളതാണ് ബിജെപി പ്രവര്‍ത്തകരെന്നും ഗോപാലകൃഷ്ണന് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് ചിത്ത ഭ്രമം പിടിച്ചോയെന്നാണ് നാട്ടുകാര്‍ ഇപ്പോള്‍ സംശയിക്കുന്നതെന്ന് ബി ഗോപാലകൃഷ്ണന് പറഞ്ഞു. പിണറായി എന്ന തെമ്മാടിക്ക് എന്ത് പറ്റിയെന്നാണ് ഇപ്പോള്‍ നാട്ടുകാര്‍ ചോദിക്കുന്നത്. എതിരെ ആരെങ്കിലും പറഞ്ഞാല്‍ അവര്‍ക്കെതിരെ കേസ് എടുക്കുന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ രീതിയെന്നും നേതാവ് ആരോപിച്ചു.
നേരിട്ട് ഏറ്റുമുട്ടാന്‍ സാധിക്കാത്ത സിപിഎം ഇപ്പോള്‍ ശിഖണ്ഡികളെ മുന്‍ നിര്‍ത്തിയാണ് പോരാടുന്നതെന്നും ബി ഗോപാലകൃഷ്ണന് ആരോപിച്ചു. സിപിഎമ്മിന്റെ ശിഖണ്ഡികളായി എസ്ഡിപിഐയ്ക്കാര്‍ വരുന്നുണ്ടെന്നും ബി ഗോപാലകൃഷ്ണന് ആരോപിച്ചു. ഒരു പേരാമ്പ്ര സൃഷ്ടിക്കാനാണ് പിണറായി വിജയന് ശ്രമിക്കുന്നതെന്ന് കേരളത്തിലെ മുസ്ലിമുകള് ഓര്‍ക്കണമെന്നും ബി ഗോപാലകൃഷ്ണന് പറഞ്ഞു. പ്രസംഗം എത്തിയപ്പാടെ നേതാവിനെതിരെ കൊടുവാള് എടുത്തിരിക്കുകയാണ് സോഷ്യല്‍മീഡിയ. വന്‍ പ്രതിഷേധങ്ങളാണ് ഉയരുന്നത്. കേസ് എടുക്കണമെന്നാണ് ഉയരുന്ന ആവശ്യം.
Discussion about this post