നൃത്താധ്യാപിക വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. നഗരൂര്‍ നന്തായിവാനം എസ്.എസ്.ഭവനില്‍ സുനില്‍കുമാര്‍ – സിന്ധു ദമ്പതികളുടെ മകള്‍ ശരണ്യ ആണ് മരിച്ചത്.

ഇരുപത് വയസ്സായിരുന്നു. നൃത്താധ്യാപികയായിരുന്നു. നന്തായിവാനത്തെ ‘നവരസ’ നാട്യകലാക്ഷേത്രത്തിലെ അധ്യാപികയാണ് ശരണ്യ. വീടിനുള്ളില്‍ തൂങ്ങിയനിലയിലാണ് ശരണ്യയെ കണ്ടത്.

Also Read:തൃപ്രയാര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രധാനമന്ത്രി: മീനൂട്ട് ചടങ്ങിലും വേദാര്‍ച്ചയിലും പങ്കെടുത്തു

ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Exit mobile version