കോട്ടയം: വിവാദത്തിലകപ്പെട്ട ഗായിക കെ എസ് ചിത്രയ്ക്ക് പിന്തുണയുമായി മുന്‍ എംഎല്‍എ പിസി ജോര്‍ജ്. വിശ്വാസം ഒരു ഭീഷണിക്ക് മുന്‍പിലും പണയം വെക്കേണ്ടതില്ലെന്ന് പിസി ജോര്‍ജ് പറഞ്ഞു.
ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു പ്രതികരണം. അയോധ്യ പ്രതിഷ്ഠാ ദിനത്തില്‍ എല്ലാവരും വീടുകളില്‍ വിളക്ക് തെളിയിക്കണമെന്ന് പറഞ്ഞതിനായിരു്ന്നു ചിത്രക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നത്.
also read:പ്രധാനമന്ത്രി നാളെ ഗുരുവായൂരില്‍, മോദിക്ക് നല്‍കാന്‍ ഗുരുവായൂര്‍ ദേവസ്വം വക പ്രത്യേക സമ്മാനം
”എന്റെ വിശ്വാസം, എന്റെ അഭിമാനം. ഇന്ത്യന്‍ ഭരണഘടന നമുക്ക് തരുന്ന സ്വാതന്ത്രമാണത്. ഒരു ഭീഷണിക്ക് മുന്‍പിലും അത് പണയം വെക്കേണ്ടതില്ല” എന്ന് പിസി ജോര്‍ജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
”ക്രൈസ്തവ ദേവാലയമായിരുന്ന, ഹഗ്ഗിയ സോഫിയ മുസ്ലിം ദേവാലയമാക്കിയതിനെ സ്വാഗതം ചെയ്ത പാണക്കാട് തങ്ങളുടെ മകനും, ഉമ്മന്‍ ചാണ്ടിയുടെ മകനും പൂച്ചെണ്ടുകള്‍. ക്ഷേത്രം തകര്‍ത്തു നിര്‍മിച്ച പള്ളിക്കു പകരം രാമജന്മ ഭൂമിയില്‍ ഇന്ത്യന്‍ നീതിന്യായ വിധിയില്‍ ക്ഷേത്രം ഉയരുന്നതിനെ സ്വാഗതം ചെയ്ത മലയാളത്തിന്റെ പ്രിയപ്പെട്ട വാനമ്പാടിക്ക് കല്ലേറ്.”
ഇതാണ് നമ്പര്‍ വണ്‍ കേരളത്തിലെ വണ്‍ സൈഡഡ് മതേതരത്വം. പ്രിയപ്പെട്ട ചിത്രയ്ക്ക് എല്ലാ വിധ പിന്തുണയും” എന്നും പിസി ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു.
Discussion about this post