കൊച്ചി: കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ യാത്രക്കാരിയ്ക്ക് കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കി കണ്ടക്ടറും ഡ്രൈവറും. യാത്രക്കാരുമായി ബസ് ഉടനടി ആശുപത്രിയിലേക്ക് തിരിച്ചു. യുവതിയ്ക്ക് വേണ്ട ചികിത്സ ഉറപ്പാക്കി.
എറണാകുളത്തു നിന്നും ആലപ്പുഴയിലേക്ക് പോകുന്നതിനിടെയാണ് ബസിലുണ്ടായിരുന്ന സ്ത്രീ കുഴഞ്ഞുവീണത്. ഉടനെ യുവതിക്ക് അടുത്തുണ്ടായിരുന്ന യാത്രക്കാര്‍ കണ്ടക്ടറെ വിവരം അറിയിച്ചു. ഇവര്‍ യുവതിക്ക് പ്രാഥമിക ശ്രുശൂഷകള്‍ നല്കുമ്പോഴേക്കും ഡ്രൈവര്‍ അതിവേഗം തൊട്ടടുത്തുള്ള സ്വകാര്യാശുപത്രിയിലേക്ക് വാഹനം എത്തിക്കുകയായിരുന്നു. ബസിലെ മറ്റു യാത്രക്കാരും ഇതിനോട് പൂര്‍ണമായി സഹകരിച്ചു.
യുവതിയ്ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നും നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നുമാണ് ആശുപത്രിയധികൃതര്‍ അറിയിച്ചു.
Discussion about this post