കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രിയെ പീഡിപ്പിച്ച കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു. അഡ്വ ജിതേഷ് ജെ ബാബുവാണ് പുതിയ പ്രോസിക്യൂട്ടര്‍. കോട്ടയം ബാര്‍ അസോസിയേഷന്‍ അംഗമാണ് അഡ്വ ജിതേഷ് ജെ ബാബു.
സൂര്യനെല്ലി പീഡനക്കേസിലെ അഡീഷണല്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആയിരുന്നു ജിതേഷ്. കന്യാസ്ത്രിയെ പീഡിപ്പിച്ച കേസില്‍ മുന്‍ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തിട്ട് 109 ദിവസമായിട്ടാണ് പ്രോസിക്യൂട്ടറെ നിയമിക്കുന്നത്. അതേസമയം എത്രയും പെട്ടെന്ന് കുറ്റപത്രം സമര്‍പ്പിക്കും.