മലപ്പുറം: രണ്ടര വയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്താണ് സംഭവം. പേരോത്തയില്‍ റഫീഖിന്റെ മകള്‍ ഇശ മെഹ്റിന്‍ ആണ് മരിച്ചത്.
മുപ്പത്തിയഞ്ചുകാരിയായ റഫീഖിന്റെ ഭാര്യ ഹസീനയെയും കിണറ്റില്‍ കണ്ടെത്തി. ഹസീനയെയും കുഞ്ഞിനെയും രാവിലെ മുതല്‍ കാണാനില്ലായിരുന്നു.
തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ഹസീനയെയും കുഞ്ഞിനെയും കിണറ്റില്‍ കണ്ടെത്തിയത്. കുഞ്ഞ് മരിച്ചു. ഹസീനയെ കിണറില്‍ നിന്ന് പുറത്തെടുത്ത് പുത്തന്‍പുരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹസീനയുടെ ആരോഗ്യ നില ഗുരുതരമാണെന്നാണ് വിവരം. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം, സംഭവം എന്താണെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി മൊഴിയെടുത്ത് വരികയാണ്.