ചെന്നൈ: അമ്മയും മകനും കിണറ്റില്‍ മുങ്ങി മരിച്ച നിലയില്‍. തമിഴ്നാട്ടിലാണ് സംഭവം. ചെങ്കല്‍പ്പേട്ട് കൂവത്തൂര്‍ സ്വദേശികളായ വിമല റാണി (35), മകന് പ്രവീണ്‍ (15) എന്നിവരെയാണ് കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കാല് വഴുതി കിണറ്റില്‍ വീണ മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വിമലയും മരിച്ചെന്നാണ് നിഗമനം. വിമല തുണി കഴുകുന്നതിനിടെ പ്രവീണ്‍ കാല് വഴുതി കിണറ്റില്‍ വീഴുകയായിരുന്നു.
also read:മലപ്പുറത്ത് കളിച്ചുകൊണ്ടിരിക്കെ രണ്ട് വയസുകാരന് കുളത്തില്‍ വീണ് മരിച്ചു
ഇതു കണ്ട വിമല മകനെ രക്ഷിക്കാനായി കിണറ്റിലേക്ക് എടുത്ത് ചാടി. പിന്നാലെയാണ് രണ്ട് പേരും കിണറ്റില്‍ മുങ്ങി മരിച്ചത്. ഏറെ നേരം കഴിഞ്ഞിട്ടും തുണിയലക്കാന്‍ പോല ഇരുവരെയും കാണാതായതോടെ ബന്ധുക്കള്‍ തിരച്ചില്‍ നടത്തിയിരുന്നു.
എന്നാല്‍ കണ്ടെത്താനായില്ല. അലക്കാനെത്തിയവരാണ് കിണറില്‍ സാരി പൊങ്ങിക്കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഫയര്‍ഫോഴ്സും പൊലീസുമെത്തി ഇരുവരുടേയും മൃതദേഹം പുറത്തെടുത്തു.
Discussion about this post