കോഴിക്കോട്: ചികിത്സയ്ക്കായി കഷ്ടപ്പെടുന്ന പാവപ്പെട്ടവര്‍ക്കായി പുതിയ പദ്ധതി ഒരുക്കുകയാണ് കോഴിക്കോട് ഉള്ളിയേരി ഗ്രാമപഞ്ചായത്ത്. കുടുംബശ്രീ അംഗങ്ങളെ ഉള്‍പ്പെടുത്തികൊണ്ടാണ് പുതിയ നീക്കം.
ഒരു ദിവസം ഒരു കുടുബം ഒരു രൂപ നല്‍കുന്നതാണ് പദ്ധതി. ഗ്രാമ പഞ്ചായത്തിലെ എല്ലാവീടുകളിലും ദുരിതാശ്വസപ്പെട്ടി സ്ഥാപിക്കും .മാസാവസാനം കുടുംബശ്രീ പ്രവര്‍ത്തകര്‍ നേരിട്ടെത്തി പണം ശേഖരിച്ച് വീട്ട് കാര്‍ക്ക് റസീറ്റ് നല്‍കി ദുരിതാശ്വാസ നിധി അകൗണ്ടില്‍ പണം അടയ്ക്കുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത് .
ചികിത്സയ്ക്കും ഭക്ഷണത്തിനുമായി കഷ്ടതകള്‍ അനുഭവിക്കുന്നവരുടെ അപേക്ഷ പരിശോധിച്ച് അര്‍ഹരായവര്‍ക്കെല്ലാം സഹായം നല്‍കുന്നതാണ് പദ്ധതി.രണ്ടായിരം രൂപയില്‍ കുറയാത്ത തുക നല്‍കുകയാണ് ആദ്യഘട്ടം.8500 വീടുകളും 1500 കടകളും ആണ് പദ്ധതിയില്‍ പങ്കാളികള്‍ ആവുന്നത്.
പദ്ധതിയിലൂടെ ഒരു മാസം 3 ലക്ഷം രൂപ ലഭിക്കുമെന്നാണ് കരുതുന്നത്. തീര്‍ച്ചയായും കൈയ്യടി നേടിയ ഈ പദ്ധതി മറ്റു പഞ്ചായത്തുകള്‍ക്കും പ്രചോദനമാകും.
Discussion about this post