വൈക്കം: ആലപ്പുഴയിൽ നിന്നും ധൻബാദിലേക്ക് പുറപ്പെട്ട ട്രെയിനിൽ മലയാളി യുവതി മരിച്ചനിലയിൽ. ആലപ്പുഴ – ധർബാദ് എക്സ്പ്രസ് ട്രെയിനിലെ ശുചിമുറിയിലാണ് മലയാളി യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ആറാട്ടുകുളങ്ങര പാലക്കാട്ട് മഠത്തിൽ പരേതനായ സുരേന്ദ്രൻ നായരുടെ മകൾ സുരജ എസ് നായർ (45) ആണ് മരിച്ചത്.
ALSO READ- നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്: അഭിഭാഷകനെതിരെ ലുക്ക് ഔട്ട് നോട്ടീസ്
ആലപ്പുഴ – ധൻബാദ് എക്സ്പ്രസ് ട്രെയിൻ തമിഴ്നാട്ടിലെ ജോളാർപ്പെട്ട് സ്റ്റേഷനിൽ എത്തിയപ്പോഴാണ് സുരജയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ റെയിൽവേ പോലീസ് അന്വേഷണം തുടരുകയാണ്.
ഭർത്താവ്: ജീവൻ
Discussion about this post