ഹരിപ്പാട്: മത്സ്യക്കുളത്തിലെ മോട്ടോറില്‍ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ആലപ്പുഴയിലാണ് സംഭവം. പഴവീട് ചിറയില്‍ രാജന്, അനിത ദമ്പതികളുടെ മകന് അഖില്‍ രാജ് (മണികണ്ഠന്) ആണ് മരിച്ചത്.
ഇരുപത്തിയൊമ്പത് വയസ്സായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ 8 മണിയോടെയാണ് സംഭവം. അഖില്‍ ചെറുതനയില്‍ പാട്ടത്തിനെടുത്ത ഭൂമിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍ കൃഷി ചെയ്യുകയായിരുന്നു.
also read:നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്: അഭിഭാഷകനെതിരെ ലുക്ക് ഔട്ട് നോട്ടീസ്
കഴിഞ്ഞ ദിവസം സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍വളര്‍ത്തു കേന്ദ്രത്തിലെത്തിയ അഖിലിന് മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനിടെ ഷോക്ക് ഏല്‍ക്കുകയായിരുന്നു. മോട്ടോറിന് മുകളിലേക്ക് തന്നെ മറിഞ്ഞ് വീഴുകയായിരുന്നു.
സംഭവം കണ്ട് ഓടിയെത്തിയ സുഹൃത്തുക്കള്‍ ഉടന്‍ തന്നെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. പിന്നാലെ അഖിലിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തി. അഖിലിന്റെ സഹോദരന്: രാഹുല്‍ രാജ്.
Discussion about this post