ചെന്നൈ: മലയാള സിനിമയിലെ പ്രശസ്ത സംഗീത സംവിധായകന്‍ കെ ജെ ജോയ് വിടവാങ്ങി. പുലര്‍ച്ചെ 2.30 ന് ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം.
തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശിയായ ജോയ് 77ാം വയസ്സിലാണ് വിടവാങ്ങിയത്. 200 ലേറെ ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കിയ ജോയ് 1975 ല്‍ ലൗ ലെറ്റര്‍ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം നടത്തിയത്.
also read:നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്: അഭിഭാഷകനെതിരെ ലുക്ക് ഔട്ട് നോട്ടീസ്
അദ്ദേഹം മലയാളത്തിലെ ആദ്യ ടെക്നോ മ്യൂസിഷ്യന്‍ എന്ന് വിശേഷിക്കപ്പെട്ടു. 1994 ല്‍ പിജി വിശ്വംഭരന്‍ സംവിധാനം ചെയ്ത ദാദ ആണ് കെ ജെ ജോയ് അവസാനമായി സംഗീതമൊരുക്കിയ ചിത്രം.
ദക്ഷിണേന്ത്യന്‍ സിനിമയില്‍ ആദ്യമായി കീ ബോര്‍ഡ് ഉപയോഗിച്ച സംഗീത സംവിധായകനാണ്. 12 ഓളം ഹിന്ദി സിനിമകള്‍ക്ക് പശ്ചാത്തല സംഗീതമൊരുക്കിയിട്ടുണ്ട്.
Discussion about this post