പന്തളം: മകരവിളക്ക് ദിവസം അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര മറ്റന്നാള്‍ സന്നിധാനത്തെത്തും. ഘോഷയാത്ര പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നു പുറപ്പെട്ടു. ക്ഷേത്ര മേല്‍ശാന്തി തിരുവാഭരണ പേടകങ്ങളില്‍ നീരാഞ്ജനം ഉഴിഞ്ഞു. ആകാശത്ത് ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ടു പറന്നതോടെ കുടുംബാംഗങ്ങള്‍ തിരുവാഭരണ പേടകങ്ങള്‍ വാഹകരുടെ ശിരസിലേറ്റി.
രാജകുടുംബാഗത്തിന്റെ നിര്യാണത്തെ തുടര്‍ന്ന് ക്ഷേത്രം അടച്ചിരിക്കുന്നതിനാല്‍ രാവിലെ ഏഴ് മണിയോടെ സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ നിന്ന് തിരുവാഭരണ പേടകങ്ങള്‍ പുത്തന്‍ മേടത്താഴയിലെ പന്തലിലേക്ക് മാറ്റിയിരുന്നു.
സാധാരണ ക്ഷേത്രത്തിന്റെ മുന്നില്‍ നിന്നാണ് യാത്ര തുടങ്ങുക. ഇന്ന് അയിരൂര്‍ പുതിയ കാവ് ക്ഷേത്രത്തിലും നാളെ ളാഹ സത്രത്തിലും തങ്ങി മറ്റന്നാള്‍ സന്നിധാനത്തെത്തും. നാളെ രാവിലെയാണ് ബിംബ ശുദ്ധിക്രിയകള്‍. മകരവിളക്ക് ദിവസമായ 15 ന് പുലര്‍ച്ചെ രണ്ടിന് നട തുറക്കും. പുലര്‍ച്ചെ 2.46 നാണ് മകരസംക്രമ പൂജ. മകരവിളക്ക് ദിവസം രാവിലെ പതിനൊന്നരയ്ക്ക് ശേഷം പമ്പയില്‍ നിന്ന് മലകയറ്റം അനുവദിക്കില്ല. സന്ധ്യയോടെ ശരം കുത്തിയില്‍ സ്വീകരിക്കും. സന്ധ്യക്കാണ് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന.
Discussion about this post