മലപ്പുറം: രാത്രിയില്‍ റോഡിന് കുറുകെ ചാടിയ പുലിയെ ഇടിച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാരന് പരിക്ക്. മലപ്പുറത്താണ് സംഭവം. മണിമൂളി സ്വദേശി പന്താര്‍ അസറിനാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് സംഭവം. മലപ്പുറം വഴിക്കടവ്- നെല്ലിക്കുത്ത് രണ്ടാം പാടം റോഡിലാണ് പുലിയിറങ്ങിയത്. രാത്രിയില്‍ ബൈക്കില്‍ പോകുകയായിരുന്നു അസറിന് മുന്നിലേക്ക് പുലി ചാടുകയായിരുന്നു.
also read;വടകരയില്‍ മൃതദേഹ അവശിഷ്ടം കണ്ടെത്തിയ സംഭവം: മരിച്ചത് കൊയിലാണ്ടി സ്വദേശിയെന്ന് സൂചന
പുലിയെ കണ്ട് ഭയന്നപ്പോള്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അസറിന്റെ തുടയ്ക്കാണ് പരുക്കേറ്റത്. യുവാവ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
പുലിയാണ് അപകടം ഉണ്ടാക്കിയതെന്ന കാര്യത്തില്‍ വനം വകുപ്പ് സ്ഥിരീകരണമുണ്ടായിട്ടില്ല. വനമേഖലയാണ് ഈ പ്രദേശം. പലപ്പോഴും കാട്ടാനയുടെയും കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.
Discussion about this post