കൊച്ചി: നിസാര തര്‍ക്കത്തിന്റെ പേരില്‍ അറുപതുകാരനെ വെട്ടിക്കൊന്നു. കഴിഞ്ഞ ദിവസം എറണാകുളം ഇരുമ്പനത്താണ് സംഭവം. തുതിയൂര്‍ സ്വദേശിയായ ശശിയാണ് വെട്ടേറ്റ് മരിച്ചത്.
സംഭവത്തില്‍ തുണിക്കച്ചവടക്കാരനായ ഹരിദാസനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കടയില്‍ വച്ചുണ്ടായ വാക്കുതര്‍ക്കത്തിനിടെ ഹരിദാസ് വാക്കത്തി കൊണ്ട് ശശിയെ വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
also read:റോഡരികില്‍ കാര്‍ കത്തിക്കരിഞ്ഞ നിലയില്‍, ഡ്രൈവിങ് സീറ്റില്‍ മൃതദേഹം
ഹരിദാസന്റെ തുണിക്കടയുടെ മുന്നില്‍ ശശി ഇരുന്നതിനെ ചൊല്ലിയാണ് വാക്കു തര്‍ക്കമുണ്ടായത്. കടയുടെ മുന്നില്‍ നിന്ന് എഴുന്നേറ്റ് പോകാന്‍ ഹരിദാസ് പലതവണ ആവശ്യപ്പെട്ടെങ്കിലും ശശി കൂട്ടാക്കിയില്ല.
തുടര്‍ന്ന് ക്ഷുഭിതനായ ഹരിദാസ് കടയിലുണ്ടായിരുന്ന വാക്കത്തിയെടുത്ത് ശശിയെ നിരവധി തവണ വെട്ടുകയായിരുന്നു. കഴുത്തിലും നെറ്റിയിലും വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ശശി ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.
Discussion about this post