തോമസ് ചാഴികാടന്‍ എംപിയുടെ മാസങ്ങള്‍ നീണ്ട പോരാട്ടം, കോട്ടയത്ത് വീണ്ടും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി! രാഷ്ട്രീയ മുതലെടുപ്പ് നടത്താനൊരുങ്ങിയവര്‍ക്ക് വന്‍ തിരിച്ചടി

കോട്ടയം : പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം വീണ്ടും തുടങ്ങിയതോടെ വിജയം കണ്ടത് പത്തുമാസത്തിലോറെ നീണ്ട തോമസ് ചാഴികാടന്‍ എംപിയുടെ കഠിനാധ്വാനം. ഇതോടെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം വന്നതു മുതല്‍ എംപി നടത്തിയ പോരാട്ടത്തിന് കൂടി സമാപ്തിയാകുകയാണ്.

കോട്ടയത്തിന് പുതുവത്സര സമ്മാനമായി പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം വീണ്ടും പ്രവര്‍ത്തനം തുടങ്ങുമെന്ന് പറഞ്ഞ വാക്കു പാലിക്കാനായ സന്തോഷത്തിലാണ് എംപി. 2023 ഫെബ്രുവരി 16നാണ് കോട്ടയത്ത് പ്രവര്‍ത്തിച്ചിരുന്ന പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം വരുന്നത്.

Also Read:14 ജില്ലകളിലും കേസ്; വീണ്ടും പിടിവീണതോടെ റെക്കോർഡും സ്വന്തം; കവർച്ചക്കേസുകളിൽ സെഞ്ച്വറി നേടി കള്ളൻ ബാബു

ആ നിമിഷം മുതല്‍ പുതിയ പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിന് കെട്ടിടം കണ്ടെത്തുന്നതുവരെ എംപി നിരന്തരം വിദേശകാര്യ മന്ത്രാലയ അധികൃതരോടും ഔദ്യോഗിക സംവീധാനങ്ങളോടും ബന്ധപ്പെട്ടിരുന്നു. കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറെ നേരില്‍ കണ്ടു. ചീഫ് പാസ്‌പോര്‍ട്ട് ഓഫീസറുമായി പലവട്ടം സംസാരിച്ചു. ലോക്‌സഭയില്‍ സബ്മിഷന്‍ ഉന്നയിച്ചു.

ചട്ടം 377 പ്രകാരം സഭയില്‍ വിഷയം വീണ്ടും വീണ്ടും ഉന്നയിച്ചു. പിന്നാലെ വിദേശകാര്യ മന്ത്രിയെ നേരില്‍ കണ്ട് വീണ്ടും നിവേദനം നല്‍കി. നിരന്തരമായ ഇടപെടലുകള്‍ക്കൊടുവില്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രം കോട്ടയത്ത് തന്നെ നിലനിര്‍ത്തുമെന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രി എസ് ജയ്ശങ്കര്‍ എംപിക്ക് ഉറപ്പു നല്‍കുകയായിരുന്നു.

Also Read:കുടുംബ പ്രശ്‌നം ചർച്ച ചെയ്യാനെത്തി; മർദ്ദനമേറ്റ് വീണ് പഞ്ചായത്ത് വൈസ് പ്രസിഡന്റിന് ദാരുണമരണം; ഹർത്താൽ ആചരിച്ച് സിപിഎം

കോട്ടയം റെസ്റ്റ് ഹൗസിന് സമീപം ഒലീവ് അപ്പാര്‍ട്ട്‌മെന്റിലാണ് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലകളിലായി 14000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള സ്ഥലമാണ് സ്ഥാപനത്തിന്റെ നടത്തിപ്പ് ചുമതലയുള്ള ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് പ്രവര്‍ത്തന സജ്ജമാക്കിയത്.

ഓഫീസിലേക്കുള്ള ഉപകരണങ്ങള്‍, അതിവേഗ ഇന്റര്‍നെറ്റ്, കമ്പ്യൂട്ടറുകള്‍, എ സി എന്നിവ സജ്ജമായി. ഓഫീസില്‍ എത്തുന്നവര്‍ക്ക് വിശാലമായ പാര്‍ക്കിങ്, ഇരിപ്പടങ്ങള്‍ എല്ലാം സജ്ജമാണ്. ഒരാള്‍ക്ക് 35 മിനിറ്റിനകം സേവനം പൂര്‍ത്തിയാക്കി ഓഫീസില്‍ നിന്നും മടങ്ങാനാകും. അപേക്ഷകര്‍ക്ക് മൂന്ന് സെക്ഷനുകളായാണ് സേവനം ഒരുക്കിയിട്ടുള്ളത്.

Exit mobile version