ദില്ലി: ടെക് ലോകത്തെ ഒന്നടങ്കം പിടിച്ചുകുലുക്കിയ ചാറ്റ്ജിപിടിയുടെ നിര്‍മ്മാതാവ് സാം ആള്ട്ട്മാന് വിവാഹിതനായി. പുരുഷ സുഹൃത്തായ ഒലിവര്‍ മുല്‍ഹെറിനെയാണ് സാം ആള്ട്ട്മാന് വിവാഹം ചെയ്തത്.
ഇരുവരും ദീര്‍ഘകാലമായി സുഹൃത്തുക്കളായിരുന്നു. താന്‍ സുഹൃത്തും ജീവിതത്തിലെ പ്രണയ ഭാജനവുമായി വിവാഹിതനായിയെന്നാണ് ഒലിവര്‍ മുല്‍ഹെര്‍ വിവാഹത്തേക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വിശദമാക്കിയിരിക്കുന്നത്.
ബീച്ച് ഭാഗത്തായി സംഘടിപ്പിച്ച സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. സോഫ്റ്റ്വെയര് എന്‍ജിനിയറായ ഒലിവര്‍ ഓസ്ട്രേലിയന്‍ സ്വദേശിയാണ്. നേരത്തെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഇരുവരും ചേര്‍ന്ന് കുടുംബം ആരംഭിക്കുകയാണെന്ന് സാം ആള്ട്ട്മാന് അറിയിച്ചിരുന്നു.
38കാരനായ സാമിന്റെ നേതൃത്വത്തിലാണ് ഓപ്പണ്‍എഐ ചാറ്റ്ജിപിടി എഐ ചാറ്റ്ബോട്ട് അവതരിപ്പിച്ചത്. കഴിഞ്ഞ നവംബറില്‍ സാം ആള്‍ട്ട്മാനെ ഓപ്പണ്‍ എഐ പുറത്താക്കിയിരുന്നു. സാം ആള്‍ട്ട്മാനെ ഓപ്പണ്‍ എഐ സിഇഒ സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് പിന്നാലെസത്യ നദെല്ല മൈക്രോസോഫ്റ്റിലെത്തിച്ചിരുന്നു.
Discussion about this post