തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് സമീപത്തെ എസ്ബിഐ ബാങ്കിന്റെ ബ്രാഞ്ച് സമരക്കാര്‍ അടിച്ച് തകര്‍ത്തു. ബാങ്ക് മാനേജരുടെ മുറിയിലെ കംപ്യൂട്ടറും ഫോണും ചില്ലുകളും അടിച്ചുതകര്‍ത്തു. പതിനെട്ടോളം ആളുകളാണ് ആക്രമണം നടത്തിയെയതെന്ന് മാനേജര്‍ പോലീസിനോട് പരഞ്ഞു.
ബാങ്ക് തുടര്‍ന്ന് പ്രവര്ത്തിക്കാണോ എന്ന കാര്യത്തില്‍ അധികൃതര്‍ ആശങ്കയിലാണ്. ബാങ്കിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുകയാണ്. അക്രമികള്‍ വളരെ മോശമായിട്ടാണ് പെരുമാറിയതെന്ന് മാനേജര്‍ പറഞ്ഞു. പോലീസ് ബാങ്കിന് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. എന്നാല്‍ ബാങ്ക് സമരപ്പന്തലിന് സമീപമായിരുന്നിട്ടും അക്രമം നടക്കുമ്പോള്‍ പോലീസ് സഹായം ലഭിച്ചിരുന്നില്ല.
Discussion about this post