പത്തനംതിട്ട: ശബരിമലയിലെ മകരവിളക്ക് മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി ഇന്ന് ഉന്നതതല യോഗം നടക്കും. യോഗത്തിന്റെ പ്രധാന അജണ്ട തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുക എന്നതാണ്.
യോഗത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത്, സന്നിധാനം സ്പെഷല്‍ ഓഫീസര്‍, ശബരിമല എഡിഎം തുടങ്ങിയവര്‍ പങ്കെടുക്കും. പുല്ലുമേട്ടിലേക്ക് മകരജ്യോതി ദര്‍ശനത്തിനായി തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം നല്കുന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചയാകും.
also read: പൊട്ടക്കിണറ്റില്‍ അകപ്പെട്ട നിലയില്‍ കാട്ടുപന്നികള്‍, വെടിവച്ചു കൊന്ന് കുഴിച്ചുമൂടി
മകരവിളക്ക് ദിവസം സ്വാമി അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര നാളെ പന്തളത്തു നിന്നും പുറപ്പെടും. ഘോഷയാത്ര ഈ മാസം 15 ന് വൈകീട്ട് ശരംകുത്തിയിലെത്തും.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അടക്കമുള്ളവര്‍ ചേര്‍ന്ന് ഘോഷയാത്രയെ സ്വീകരിച്ച് സന്നിധാനത്തേക്ക് കൊണ്ടുപോകും. അതേസമയം, പന്തളം കൊട്ടാരത്തിലെ കുടുംബാംഗം മരിച്ച സാഹചര്യത്തില്‍ വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ പ്രത്യേക ചടങ്ങുകള്‍ ഇക്കുറിയില്ല.
Discussion about this post