തിരുവനന്തപുരം: ജനവാസ മേഖലയില്‍ ഇറങ്ങി ജനങ്ങളെയൊന്നടങ്കം ഭീതിയിലാഴ്ത്തിയ രണ്ട് കാട്ടുപന്നികളെ വെടിവച്ചു കൊന്ന് കുഴിച്ചു മൂടി. തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോടാണ് സംഭവം.
കാട്ടുപന്നി ശല്യം രൂക്ഷമായ കല്ലൂര്‍ വാര്‍ഡിലാണ് സംഭവം. ജനവാസ മേഖലയിലിറങ്ങിയ കാട്ടുപന്നികളെ പൊട്ട കിണറ്റില്‍ അകപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
also read:ശ്രീരാമനെ നിന്ദിച്ചു: നടി നയന്‍താരയ്‌ക്കെതിരെ കേസെടുത്ത് പോലീസ്
തുടര്‍ന്ന് നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെയും മറ്റ് അധികൃതരെയും വിവരമറിയിക്കുകയായിരുന്നു. പിന്നാലെയാണ് കാട്ടുപന്നികളെ വെടിവെച്ചുകൊന്നത്.
കാട്ടുപന്നി ശല്യം രൂക്ഷമായ ഇവിടെ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 40ഓളം കാട്ടുപന്നികളെ ഇതുവരെയായി കൊന്നു കുഴിച്ചു മൂടിയിട്ടുണ്ട്.