കൊച്ചി: വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ചും കരയിപ്പിച്ചും രസിപ്പിച്ചും മലയാളത്തിന്റെ ഇഷ്ടതാരമാണ് ജയറാം. സിനിമയിലെ നായകനെ പോലെ സാമൂഹ്യ പ്രവര്‍ത്തിയിലും വളരെ ശ്രദ്ധയാണ് താരത്തിനുള്ളത്. പലപ്പോഴും അത്തരം വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് പശുക്കള്‍ കൂട്ടത്തോടെ ചത്തുപോയ കുട്ടിക്കര്‍ഷകരുടെ വീട്ടിലെത്തി താരം ധനസഹായം കൈമാറിയിരുന്നു. ഇപ്പോഴിതാ മറ്റൊരു കാരുണ്യവാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. 23 വര്‍ഷമായി വീല്‍ച്ചെയറില്‍ കഴിയുന്ന ആരാധകനാണ് താരം സഹായവുമായി എത്തിയത്.
പാലക്കാട് സ്വദേശിയായ ഗീതാകൃഷ്ണന്‍ ആണ് ജയറാമിന്റെ ആരാധകന്‍. പനയില്‍ നിന്നും വീണ ഇദ്ദേഹം കഴിഞ്ഞ 23 വര്‍ഷമായി വീല്‍ ചെയറിലാണ് കഴിയുന്നത്. ”ഏട്ടന്റെ രണ്ട് മക്കള്‍ ആണ് നോക്കുന്നത്. പാലക്കാട് കൃഷ്ണപ്രസാദ് ഏട്ടന്‍ (ജയറാമിന്റെ ഫാന്‍സ് ക്ലബ്ബ്) ചികിത്സയ്ക്കും അല്ലാതെയും ഒരുപാട് സഹായങ്ങള്‍ ചെയ്യുന്നുണ്ട്. ഇനി ഒരു സര്‍ജറി കൂടി ആവശ്യമാണ്. സര്‍ജറി എപ്പോള്‍ വേണമെങ്കിലും ചെയ്യാം. സാമ്പത്തികം ഇല്ലാത്തത് കൊണ്ട് ഇങ്ങനെ പോകുകയാണ്”, എന്നാണ് ഗീതാകൃഷ്ണന്‍ പറയുന്നത്.
ഇതിനു പിന്നാലെ ഈ വര്‍ഷം പകുതിക്കുള്ളില്‍ സര്‍ജറി ചെയ്യാമെന്ന് പരിപാടിക്കിടെ ജയറാം വാഗ്ദാനം ചെയ്തു. 2025ല്‍ നടന്ന് വന്ന് ഇങ്ങനെയൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കട്ടെ എന്നും ജയറാം പറയുന്നു. ജീവിതത്തില്‍ എന്താ നടക്കാത്തതെന്നും നടന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ബിഹൈന്‍ഡ് വുഡ്‌സിന്റെ ജയറാം ഫാന്‍സ് മീറ്റില്‍ വച്ചായിരുന്നു താരത്തിന്റെ പ്രഖ്യാപനം.
Discussion about this post