കൊച്ചി: എറണാകുളം സ്വദേശിയായ നിമിഷ തമ്പി കൊല്ലക്കേസില്‍ പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം തടവ്. മൂര്‍ഷിദാബാദ് സ്വദേശി ബിജു മൊല്ലയെയാണ് പറവൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. തടിയിട്ടപറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ അമ്പുനാട് അന്തിനാട് നിമിഷ തമ്പിയെയാണ് മോഷണശ്രമത്തിനിടയില്‍ പ്രതി കഴുത്തറത്ത് കൊലപ്പെടുത്തിയത്.
2018 ജൂലൈ 30നാണ് ബിരുദ വിദ്യാര്‍ഥിനിയായിരുന്ന നിമിഷ കൊല്ലപ്പെട്ടത്. മാറമ്പള്ളി എംഇഎസ് കോളജില്‍ ബിബിഎ വിദ്യാര്‍ഥിയായിരുന്നു നിമിഷ. നിമിഷയെ പ്രതി കുത്തുന്നത് കണ്ട് തടയാന്‍ ഓടിയെത്തിയ വല്യച്ഛനും കുത്തേറ്റിരുന്നു. വല്യമ്മയുടെ മാല പൊട്ടിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ചപ്പോഴാണ് പ്രതി നിമിഷാ തമ്പിയെ കൊലപ്പെടുത്തിയത്. നിമിഷയെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച വല്യച്ഛന്‍ ഏലിയാസിനെയും കുത്തി പരിക്കേല്‍പ്പിച്ചിരുന്നു.