സന്നിധാനം: സുപ്രീംകോടതിയുടെ യുവതി പ്രവേശന അനുകൂല വിധിയുടെ പശ്ചാത്തലത്തില്‍ ഒരു യുവതി കൂടി സന്നിധാനത്ത് ദര്‍ശനം നടത്തിയെന്ന് ഡൂള്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലെ രാവിലെ അഞ്ചരയ്ക്കും ആറിനും ഇടയില്‍ ദളിത് യുവതി ദര്‍ശനം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
ദൃശ്യങ്ങളും ചിത്രങ്ങളും വൈകാതെ പുറത്തുവിടുമെന്നാണ് സൂചന. പോലീസിന്റെ സഹായത്തോടെയല്ല യുവതി ദര്‍ശനം നടത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
നേരത്തെ ജനുവരി രണ്ടിന് കോഴിക്കോട് സ്വദേശി ബിന്ദുവും മലപ്പുറം സ്വദേശി കനകദുര്‍ഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയിരുന്നു. രാത്രി ഒരു മണിയോടെ പമ്പയില്‍ നിന്ന് മല കയറിയ ബിന്ദുവും കനകദുര്‍ഗയും മൂന്നരയോടെ സന്നിധാനത്ത് എത്തുകയും നാല് മണിയോടെ ദര്‍ശനം നടത്തി മടങ്ങുകയുമായിരുന്നു.
ഇതിന് പിന്നാലെ ശ്രീലങ്കന്‍ സ്വദേശിയായ യുവതിയും ശബരിമല ദര്‍ശനം നടത്തിയതായി മുഖ്യമന്ത്രി സ്ഥിരീകരിച്ചിരുന്നു.
Discussion about this post