കൊച്ചി: ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്ക് ഉയരുന്ന സാഹചര്യത്തില്‍ കേരളത്തിന് വീണ്ടും തമിഴ്നാടിന്റെ കത്ത്. തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. കേരള ചീഫ് സെക്രട്ടറിക്കാണ് തമിഴ്നാട് ചീഫ് സെക്രട്ടറി കത്തയച്ചത്.
അതേസമയം, കഴിഞ്ഞ ദിവസം തീര്‍ത്ഥാടകരുടെ തിരക്ക് കാരണം ശബരിമല സന്നിധാനത്ത് കൈവരി തകര്‍ന്നിരുന്നു. ഫ്ലൈ ഓവറില്‍ നിന്നും ശ്രീകോവിന് മുന്‍പിലേക്ക് ഇറങ്ങുന്ന ഭാഗത്തെ കൈവരിയാണ് തകര്‍ന്നത്. നേരത്തെ തന്നെ കൈവരിക്ക് ബലക്ഷയം ഉണ്ടായിരുന്നു. എന്നാല്‍ അപകടത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല.
Discussion about this post