തിരുവനന്തപുരം: കുസാറ്റ് ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാല് പേരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അഞ്ച് ലക്ഷം രൂപ വീതം നല്‍കും. മന്ത്രിസഭാ യോഗമാണ് ധനസഹായം നല്കാന് തീരുമാനിച്ചത്.
കുസാറ്റിലെ സ്കൂള്‍ ഓഫ് എഞ്ചിനീയറിങ് സംഘടിപ്പിച്ച ‘ധിഷ്ണ 2023’ ടെക് ഫെസ്റ്റിന്റെ സമാപനത്തോട് അനുബന്ധിച്ച് ഓപണ്‍ എയര്‍ ഓഡിറ്റോറിയത്തിലുണ്ടായ തിക്കിലും തിരക്കില്‍പെട്ടാണ് മൂന്ന് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നാലു പേര് മരിച്ചത്.
Discussion about this post