മലപ്പുറം: തിങ്കളാഴ്ച നടന്ന കേരളാ ലോട്ടറി വിന്‍വിന്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിലെ ഭാഗ്യം തേടിയെത്തിയത് അതിഥി തൊഴിലാളിയെ. ബംഗാള്‍ സ്വദേശി അശോകിന് 75 ലക്ഷം രൂപയുടെ സമ്മാനം അടിച്ചത്. സമ്മാനം അടിച്ചത് അറിഞ്ഞ് ഭയന്ന അശോക് ടിക്കറ്റുമായി ഓടിയെത്തിയത് പോലീസ് സ്റ്റേഷനിലാണ്. പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനിലേക്കാണ് അശോക് അഭയം തേടി എത്തിയത്.
പെരിന്തല്‍മണ്ണ പുലാമന്തോളില്‍ ക്വര്‍ട്ടേഴ്സില്‍ കഴിഞ്ഞ കുറെ മാസങ്ങളായി വാടകയ്ക്ക് താമസിക്കുകയാണ് അശോക്. മെഷീന് ഉപയോഗിച്ച് കാടുവെട്ടുന്ന ജോലിയാണ് അശോക് ചെയ്യുന്നത്.
പുലാമന്തോളിലെ ഇന്ത്യന്‍ ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് അശോക് ടിക്കറ്റ് എടുത്തത്. ഒന്നാം സമ്മാനം തനിക്കാണെന്ന് അറിഞ്ഞതോടെ സുഹൃത്തുക്കളായ രണ്ടു മലയാളികളെയും കൂട്ടിയാണ് പോലീസ് സ്റ്റേഷനിലെത്തിയത്.
Discussion about this post