കൊല്ലം: കൊല്ലം ബൈപാസ് പണി തീര്‍ന്നിട്ടില്ലെന്ന് മന്ത്രി ജി സുധാകരന്‍. സംസ്ഥാന സര്‍ക്കാരാണ് പൂര്‍ണ്ണമായും നിര്‍മ്മാണം നടത്തിയിരിക്കുന്നതെന്നും ഇതിനെക്കുറിച്ച് പ്രസ്താവന നടത്തുന്നവര്‍ക്ക് കാര്യങ്ങള്‍ വ്യക്തമായി അറിയില്ലയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബൈപാസ് ജനുവരി 15ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ഉദ്ഘാടനം ചെയ്യുമെന്ന് എംപി പ്രേമചന്ദ്രന്‍ പറഞ്ഞിരുന്നു. അതേസമയം ലൈറ്റ് പുര്‍ണ്ണമായി സ്ഥാപിച്ചിട്ടില്ലയെന്ന് മന്ത്രി പറഞ്ഞു. കൂടാതെ ഗവണ്‍മെന്റിനെ സംബന്ധിച്ച് വിവാദമില്ലയെന്നും ഗഡ്കരിയെ ക്ഷണിച്ചിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജനുവരി ഒന്നിന് ഉപരിതല മന്ത്രാലയം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്ന് അറിയിച്ചുവെന്നും സുധാകരന്‍ വ്യക്തമാക്കി. ജനുവരി മൂന്നിന് എസ്പി ജിയുടെ അറിയിപ്പും വന്നു. ഇത് മുഖ്യമന്ത്രി പിണറായി വിജയനെ അറിയിക്കുകയും അത് അദ്ദേഹം സ്വാഗതം ചെയ്യുകയും ചെയ്‌തെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.