കൊച്ചി: ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ട ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് മറുപടിയുമായി സംവിധായിക ഐഷ സുല്‍ത്താന. ‘രാജ്യസ്‌നേഹത്തെ പറ്റി ഞങ്ങള്‍ക്ക് ക്ലാസ്സ് എടുക്കാന്‍ നിക്കണ്ട. അന്നും ഇന്നും ഇനി എന്നും ഞങ്ങളെല്ലാവരും ഇന്ത്യയ്ക്ക് ഒപ്പവും ഇന്ത്യന്‍ ഐലന്‍ഡ് ആയ ലക്ഷദ്വീപിന് ഒപ്പവുമാണ്’ – എന്ന് ഐഷ ഫേസ്ബുക്കില്‍ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി ലക്ഷദ്വീപ് സന്ദര്‍ശിച്ചതിന് പിന്നാലെ മാലിദ്വീപ് മന്ത്രിമാര്‍ അദ്ദേഹത്തെ അധിക്ഷേപിച്ച് പോസ്റ്റിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു സുരേന്ദ്രന്‍ പോസ്റ്റ്. ലക്ഷദ്വീപിലെ ടൂറിസം സാധ്യതകള്‍ മെച്ചപ്പെടുത്താന്‍ അവിടുത്തെ അഡ്മിനിസ്‌ട്രേറ്റര്‍ ശ്രീ പ്രഫുല്‍ പട്ടേല്‍ ചില പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നപ്പോള്‍ ഉറഞ്ഞുതുള്ളിയ താരങ്ങളും സാംസ്‌കാരിക നായകന്മാരും മാലിദ്വീപ് സര്‍ക്കാര്‍ ലക്ഷദ്വീപിനും ഇന്ത്യയ്ക്കുമെതിരെ അധിക്ഷേപങ്ങളുമായി ഇറങ്ങിത്തിരിച്ചപ്പോള്‍ ഒരക്ഷരം മിണ്ടുന്നില്ല. ഇവര്‍ക്കെല്ലാം ചൈനയുടെ മാസപ്പടി കിട്ടുന്നില്ലെന്നാര്‍ക്കറിയാം’ -എന്നായിരുന്നു കെ. സുരേന്ദ്രന്‍ പോസ്റ്റ് ചെയ്തിരുന്നത്..
അതിന് മറുപടിയായി ഐഷ പങ്കുവച്ചതിങ്ങനെ,
മിസ്റ്റര്‍ സുരേന്ദ്രന്‍ ജി, ഇങ്ങള്‍ക്ക് കല എന്തെന്നറിയോ? മനുഷ്യരും മൃഗങ്ങളും തമ്മിലൊരു വ്യത്യാസമുണ്ട് അതെന്താന്നറിയോ? കലയും, സംസ്‌കാരവും, കാലാവിഷ്‌ക്കാരവും, ചിന്തയും ഒത്തിണങ്ങിയവരാണ് മനുഷ്യര്‍… അതില്ലാത്തവരെ മൃഗങ്ങളുടെ ഗണത്തിലാണ് കൂട്ടുക ??
ലക്ഷദ്വീപിലേക്ക് കരി നിയമങ്ങള്‍ കൊണ്ട് വരാന്‍ ശ്രമിച്ചവര്‍ക്ക് എതിരെ ലക്ഷദ്വീപ് ബിജെപി അടക്കമുള്ള എല്ലാവരും ഒത്തൊരുമിച്ചു നിന്ന് കൊണ്ടാണ് അന്ന് 2021ല്‍ പ്രതികരിച്ചത്, അന്ന് ഞങ്ങള്‍ എല്ലാവരും #സേവ് ലക്ഷദ്വീപ് ഹാഷ് ടാഗ് ഇടുമ്പോള്‍ നിങ്ങളുടെ ടീംസ് ഇവിടേ #ഷേവ് ലക്ഷദ്വീപ് എന്ന ഹാഷ് ടാഗ് ഇട്ടിരുന്നവരാണ്… മാത്രമല്ല നിങ്ങള്‍ക്കും കൂട്ടര്‍ക്കും അന്ന് ഞങ്ങളൊക്കെ പാകിസ്ഥാന്‍ക്കാരും തീവ്രവാദികളും, മയക്ക് മരുന്ന് മാഫിയകളുമായിരുന്നു… അല്ലെ? സുരേന്ദ്രന്‍ ജിയോടൊരു ചോദ്യം: അന്ന് നിങ്ങള്‍ക്ക് അറിയാമായിരുന്നില്ലേ ഞങ്ങളും ഇന്ത്യക്കാര്‍ ആണെന്ന്?
മാലിദ്വീപ് ഇന്ത്യയെ, ഇന്ത്യന്‍ ജനതയെ പറഞ്ഞാല്‍ അതില്‍ ഞാനടക്കമുള്ളവര്‍ ഉള്‍പെടും, പ്രതികരിക്കും… കാരണം ഞാനും ഒരു ഇന്ത്യന്‍ പൗരനാണ്, എന്റെ രാജ്യത്തെ പറ്റി മറ്റാരും പറയുന്നത് കേട്ട് നിക്കേണ്ട കാര്യം എനിക്കുമില്ല,.. എന്നാല്‍ നിങ്ങളുടെ പഴയ ഷേവ് ലക്ഷദ്വീപില്‍ നിന്നും ഇന്ത്യന്‍ ഐലന്‍ഡ് ലക്ഷദ്വീപ് എന്നതിലേക്ക് സഞ്ചരിക്കാന്‍ നിങ്ങള്‍ക്ക് മൂന്ന് വര്‍ഷം വേണ്ടി വന്നു, എന്നാല്‍ ഞങ്ങള്‍ അന്നും ഇന്നും എന്നും ഉറച്ചു നിക്കുവാണ് ഇത് ഇന്ത്യന്‍ ഐലന്‍ഡ് ലക്ഷദ്വീപ് ആണെന്നതില്‍… ചുരുക്കി പറഞ്ഞാല്‍ 1947 ലാണ് ഇന്ത്യയിക്ക് സ്വാതന്ത്ര്യം കിട്ടിയത്, അല്ലാതെ 2014 ന് ശേഷമല്ല എന്ന തിരിച്ചവ് ഉള്ളവരാണ് ?? അത്‌കൊണ്ട് ജി രാജ്യസ്‌നേഹത്തെ പറ്റി ഞങ്ങള്‍ക്ക് ക്ലാസ്സ് എടുക്കാന്‍ നിക്കണ്ട… അന്നും ഇന്നും ഇനി എന്നും ഞങ്ങളെല്ലാവരും ഇന്ത്യയ്ക്ക് ഒപ്പവും ഇന്ത്യന്‍ ഐലന്‍ഡ് ആയ ലക്ഷദ്വീപിന് ഒപ്പവുമാണ് ??