കൊച്ചി: തന്റെ ഉടമസ്ഥതയിലുള്ള റോബിൻ ബസ് കോടതി ഉത്തരവുണ്ടായിട്ടും സ്ഥിരമായി നിയമനടപടി നേരിടുന്നതിന് എതിരെ ബസ് ഉടമ കെ കിഷോർ കോടതിയിൽ.
മോട്ടോർവാഹന വകുപ്പിന്റെ തുടർച്ചയായ പരിശോധനയും വാഹനം പിടിച്ചെടുക്കലും കാരണം സർവീസ് നടത്താനാവുന്നില്ലെന്നാണ് കിഷോർ നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ പറയുന്നത്. ഈ ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ഗതാഗതവകുപ്പു സെക്രട്ടറി സത്യവാങ്മൂലം നൽകാൻ നിർദേശിച്ചു.
ഹർജി പരിഗണിക്കുന്നത് ജസ്റ്റിസ് ദിനേശ് കുമാർ സിങ്ങിന്റെ ബെഞ്ചാണ്. ഹർജി ജനുവരി 22-നു വീണ്ടും പരിഗണിക്കും. സർവീസ് നടത്താൻ അനുകൂല ഉത്തരവുണ്ടായിട്ടും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ദ്രോഹിക്കുന്നെന്നാണ് കിഷോറിന്റെ ആരോപണം.
ALSO READ- യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍
കോൺട്രാക്ട് കാരേജ് ലൈസൻസുള്ള റോബിൻ ബസ് സ്റ്റേജ് കാരേജായി ഓടുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മോട്ടോർ വാഹനവകുപ്പ് അധികൃതർ നടപടിയെടുത്തത്. പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് സർവീസ് നടത്തുന്ന റോബിൻ ബസിന് മോട്ടോർ വാഹന വകുപ്പു പലതവണ പിഴ ചുമത്തിയിരുന്നു. പിഴ അടയ്ക്കാത്തതിനെത്തുടർന്ന് ബസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
Discussion about this post