കൊല്ലം: 62ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ 952 പോയിന്റുമായി സ്വര്‍ണക്കപ്പ് സ്വന്തമാക്കി കണ്ണൂര്‍. 949 പോയിന്റുമായി കോഴിക്കോട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 938 പോയിന്റോടെ പാലക്കാട് മൂന്നാം സ്ഥാനത്തും 925 പോയിന്റോടെ തൃശൂര്‍ നാലാം സ്ഥാനത്തുമെത്തി.
സമാപനദിനമായ ഇന്ന് രാവിലെ മുതല്‍ മുന്നിട്ടുനിന്ന കോഴിക്കോടിനെ പിന്നിലാക്കിയാണ് കണ്ണൂരിന്റെ കുതിപ്പ്. ആദ്യ നാല് ദിവസവും കണ്ണൂര്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരുന്നു. സമാപന ദിവസം പത്ത് മത്സരങ്ങളാണ് ബാക്കിയുണ്ടായിരുന്നത്. അഞ്ചിന് ഒന്നാം വേദിയിലാണ് സമാപനച്ചടങ്ങുകള്‍. പ്രതിപക്ഷ നേതാവ് വിഡി സതീശന് ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥിയായി നടന് മമ്മൂട്ടിയെത്തും.
തൃശൂര്‍ 925, മലപ്പുറം 913, കൊല്ലം 910, എറണാകുളം 899, തിരുവനന്തപുരം 870, ആലപ്പുഴ 852, കാസര്‍കോട് 846, കോട്ടയം 837, വയനാട് 813, പത്തനംതിട്ട 774, ഇടുക്കി 730 എന്നിങ്ങനെയാണ് പോയിന്റ് നില. 445 പോയിന്റുമായി ഹൈസ്കൂള്‍ വിഭാഗത്തിലും 507 പോയിന്റുമായി ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും കണ്ണൂര്‍ ജില്ലയാണ് മുന്നില്‍. കൊല്ലം നഗരത്തിലെ 24 വേദികളിലായി അഞ്ച് ദിവസം നീണ്ടുനിന്ന കലാമേളയാണ് സമാപിക്കുന്നത്.
Discussion about this post