കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഒരു തടവുകാരന്‍ തനിക്ക് അയച്ച കത്ത് പങ്കുവച്ച് ഷെഫ് സുരേഷ് പിള്ള. മനോരമ ആഴ്ച്ചപ്പതിപ്പില്‍ സുരേഷ് ചേട്ടന്റെ കൊതിയൂറും വിഭവങ്ങള്‍ വായിച്ചതിന് ശേഷം ഇനി മോഷ്ടിക്കില്ല എന്ന തീരുമാനം എടുത്തതായാണ് കത്തില്‍ തടവുകാരന്‍ പറയുന്നത്.
പാചകത്തിലൂടെ ഒരാളെ നേര്‍വഴിക്ക് കൊണ്ടുവരാന്‍ പറ്റുക എന്ന സന്തോഷം പങ്കുവെക്കുകയാണ് ഷെഫ് പിള്ള. കേരളത്തിലെ ഒരറ്റം മുതല്‍ അവസാന അറ്റം വരെ ജയിലില്‍ കയറി ഇറങ്ങി നടക്കുന്ന ഒരു കള്ളനാണ് ഞാന്‍. മനോരമ ആഴ്ച്ചപ്പതിപ്പില്‍ സുരേഷ് പിള്ള ചേട്ടന്റെ കൊതിയൂറും വിഭവങ്ങള്‍ വായിച്ചതിന് ശേഷം ഞാന്‍ ഒരു തീരുമാനം എടുത്തു. ഇനി ഞാന്‍ മോഷ്ടിക്കില്ല’, എന്നാണ് കത്തില്‍ പറയുന്നത്.
ജയിലില്‍ നിന്നിറങ്ങി നല്ലൊരു പാചകക്കാരനായി മാറാന്‍ കഴിയട്ടെ എന്ന് പറഞ്ഞാണ് ഷെഫ് പിള്ള ഇയാള്‍ക്ക് മറുപടി നല്‍കുന്നത്. കണ്ണൂരില്‍ വരുമ്പോള്‍ നേരിട്ട് കാണാന്‍ ശ്രമിക്കാം എന്നും സുരേഷ് പിള്ള പറയുന്നു.