റിയാദ്: നാട്ടില്‍ അവധിക്ക് പോയ പ്രവാസി മലയാളി യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി മൈനാഗപ്പള്ളി സ്വദേശി ഷമീര്‍ (35) ആണ് മരിച്ചത്. വ്യാഴാഴ്ച സഹോദരിയുടെ വീട്ടില്‍ പോയി മടങ്ങുകയായിരുന്ന ഷമീറിന്റെ ബൈക്കിനു പുറകില്‍ മറ്റൊരു ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്.
ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ഷമീറിനെ തുടര്‍ ചികിത്സക്കായി ഏറണാകുളം ആസ്റ്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെവെച്ചാണ് മരണം സംഭവിച്ചത്.
റിയാദില്‍ ജോലി ചെയ്യുന്ന ഷമീര്‍ ഒരുമാസം മുന്‍പാണ് നാട്ടിലേക്ക് അവധിക്ക് പോയത്. പുതിയ വീട്ടില്‍ താമസം ആകുന്നതിനു വേണ്ടിയായിരുന്നു പോയത്. റിയാദിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിനിടെയാണ് ദാരുണ അപകടം സംഭവിച്ചത്. 10 വര്‍ഷമായി റിയാദില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഷമീര്‍.
Discussion about this post