തിരുവനന്തപുരം: അയോധ്യ രാമ ക്ഷേത്ര പ്രതിഷ്ഠാ ദിനമായ ജനുവരി 22 ന് കേരളത്തില്‍ വിപുലമായ ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ച് കേരള ബിജെപി ഘടകം. ആഘോഷങ്ങളുടെ ഭാഗമായി അന്നേദിവസം കേരളത്തിലെ ക്ഷേത്ര പരിസരത്ത് ബി ജെ പി പ്രവര്‍ത്തകര്‍ ശുചീകരണ പ്രവര്‍ത്തനം നടത്തുമെന്നും വീടുകളില്‍ വിളക്ക് തെളിയിക്കുമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് വ്യക്തമാക്കി.
Discussion about this post