കൊല്ലം: ഐആര്‍ഇ എന്ന കമ്പനി വര്‍ഷങ്ങളായി നടത്തിവരുന്ന കരിമണല്‍ ഖനനത്തിനെതിരെ ആലപ്പാട് നിവാസികള്‍ നടത്തിവരുന്ന റിലേ നിരാഹാര സമരം രണ്ടുമാസം പിന്നിട്ടു. സമൂഹമാധ്യമങ്ങളിലൂടെയാണ് ഈ വാര്‍ത്ത ജനങ്ങളിലേക്കെത്തിയത്. പൃഥ്വിരാജും ടൊവീനൊ തോമസുമൊക്കെ ആലപ്പാടിനായി ശബ്ദമുയര്‍ത്തി മുന്നോട്ട് വന്നിരുന്നു.
ഇപ്പോഴിതാ ആലപ്പാടിന് ഐക്യദാര്‍ഢ്യവുമായി കേരളത്തിലെ യുവജനങ്ങള്‍ ആലപ്പാട്ട് ഈ മാസം 19 ന് സംഗമിക്കുന്നു.ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ‘സേവ് ആലപ്പാട്, സ്റ്റോപ്പ് മൈനിംഗ്’ എന്ന മുദ്രാവാക്യമുയര്‍ത്തി യുവജനങ്ങള്‍ ആലപ്പാട്ടെക്ക് 19 ന് ഒഴുകിയെത്തും.
Discussion about this post