ജിമ്മില്‍ പോകുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; മലപ്പുറത്ത് മദ്യലഹരിയില്‍ അച്ഛന്‍ മകനെ കുത്തിപ്പരിക്കേല്‍പ്പിച്ചു

തര്‍ക്കത്തിനിടെ മദ്യലഹരിയില്‍ ആയിരുന്ന സുബ്രഹ്‌മണ്യന്‍ കൈയ്യിലിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു.

മലപ്പുറം: വണ്ടൂരില്‍ മദ്യലഹരിയില്‍ അച്ഛന്‍ മകനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. സുബ്രഹ്‌മണ്യന്‍ എന്നയാള്‍ മകന്‍ സുബിനെയാണ് ആക്രമിച്ചത്. ജിമ്മില്‍ പോകുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. തര്‍ക്കത്തിനിടെ മദ്യലഹരിയില്‍ ആയിരുന്ന സുബ്രഹ്‌മണ്യന്‍ കൈയ്യിലിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു.

ALSO READ വഴിയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് പിതാവാണെന്ന് മക്കള്‍, മൃതദേഹം സംസ്‌കരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അച്ഛന്‍ കണ്‍മുന്നില്‍, ഞെട്ടല്‍

മലപ്പുറം വണ്ടൂരിലാണ് സംഭവം. ആക്രമണത്തില്‍ സുബിന് ഗുരുതരമായി പരിക്കേറ്റു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച സുബിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. നിലവില്‍ അപകടനില തരണം ചെയ്തതായാണ് വിവരം. സംഭവത്തില്‍ സുബ്രഹ്‌മണ്യനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Exit mobile version