വഴിയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് പിതാവാണെന്ന് മക്കള്‍, മൃതദേഹം സംസ്‌കരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അച്ഛന്‍ കണ്‍മുന്നില്‍, ഞെട്ടല്‍

പത്തനംതിട്ട: മരിച്ചുവെന്ന് കരുതിയ ആള്‍ തിരിച്ചുവന്നതിന്റെ ഞെട്ടലിലും സന്തോഷത്തിലുമാണ് മഞ്ഞത്തോട് ആദിവാസി ഊരിലെ ഒരു കുടുംബം. ളാഹ മഞ്ഞത്തോട്ടില്‍ രാമന്‍ ബാബുവിനെയാണ് കുടുംബത്തിന് തിരികെ കിട്ടിയത്.

സംഭവത്തില്‍ ഡിഎന്‍എ പരിശോധനയടക്കം സമഗ്ര അന്വേഷണത്തിനു ഒരുങ്ങുകയാണ് പോലീസ്. നേരത്തെ രാമന്‍ ബാബു എന്ന് കരുതി വഴി അരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആളുടെ മൃതദേഹം മറവ് ചെയ്തിരുന്നു.

also read:‘കെ പോപ് ബാൻഡ് ബിടിഎസിനെ കാണാൻ കൊറിയയിലേക്ക്’! കുടുക്ക പൊട്ടിച്ച 14,000 രൂപയുമായി വീടുവിട്ടിറങ്ങി 13കാരികളായ കൂട്ടുകാരികൾ; ഒടുവിൽ

മക്കള്‍ക്കും മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. ഡിസംബര്‍ 30 നാണ് നിലയ്ക്കല്‍ എം.ആര്‍. കവലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് രാമന്‍ എന്ന് കരുതി മൃതദേഹം ഏറ്റുവാങ്ങി ബന്ധുക്കള്‍ മറവുചെയ്തത്.

മൃതദേഹത്തിന് അച്ഛന്റെ പോലെ മുഖസാമ്യം തോന്നിയത് കൊണ്ടാണ് അന്ന് ഏറ്റുവാങ്ങിയതെന്ന് മക്കള്‍ പറയുന്നു. മൃതദേഹം ഏഴു മക്കളും തിരിച്ചറിഞ്ഞുകൊണ്ടാണ് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വിട്ടുകൊടുത്തതെന്ന് പൊലീസ് പറഞ്ഞു.

also read:‘വണ്ടിപ്പെരിയാർ പെൺകുട്ടിയുടെ അച്ഛനെ ആക്രമിച്ചതല്ല, പ്രതിരോധിച്ചത്’;നിരന്തരം ഭീഷണി നേരിടുന്നു, പോലീസ് സുരക്ഷ വേണമെന്ന് പാൽരാജും കുടുംബവും

രാമന്‍ തിരിച്ചെത്തിയതോടെ യഥാര്‍ത്ഥത്തില്‍ മരിച്ചത് ആരാണെന്ന സംശയത്തിലാണ് പോലീസ്. ദുരൂഹതനീങ്ങാനായി പോലീസ് വനത്തിനുള്ളില്‍ ആദിവാസി ആചാരപ്രകാരം മറവ് ചെയ്ത മൃതദേഹം പുറത്തെടുത്ത് ഡിഎന്‍എ പരിശോധന നടത്തേണ്ടി വരും.

Exit mobile version