ചക്ക വേവിച്ചു കൊടുക്കാത്തതിന്റെ ദേഷ്യം, പെറ്റമ്മയുടെ ഇരുകൈകളും തല്ലിയൊടിച്ച് മകന്‍

പത്തനംതിട്ട: ചക്ക വേവിച്ചു കൊടുക്കാത്തതിന്റെ പേരില്‍ പെറ്റമ്മയെ ക്രൂരമായി മര്‍ദ്ദിച്ച് മകന്‍. പത്തനംതിട്ടയിലെ റാന്നിയിലാണ് നടുക്കുന്ന സംഭവം. 65കാരി സരോജിനിക്കാണ് മകന്റെ ആക്രമണത്തില്‍ പരിക്കേറ്റത്.

സംഭവത്തില്‍ മുപ്പത്തിയാറുകാരനായ സരോജിനിയുടെ മകന്‍ വിജേഷിനെപൊലീസ് കസ്റ്റഡിയിലെടുത്തു. വിജേഷ് മദ്യലഹരിയിലായിരുന്നു സരോജിനിയെ ആക്രമിച്ചത്.

also read:‘വണ്ടിപ്പെരിയാർ പെൺകുട്ടിയുടെ അച്ഛനെ ആക്രമിച്ചതല്ല, പ്രതിരോധിച്ചത്’;നിരന്തരം ഭീഷണി നേരിടുന്നു, പോലീസ് സുരക്ഷ വേണമെന്ന് പാൽരാജും കുടുംബവും

ചക്ക വേവിച്ചു കൊടുക്കാത്തതിന്റെ പേരിലാണ് വിജേഷ് അമ്മയെ ആഞ്ഞിലി കമ്പ് കൊണ്ട് അടിച്ചതും മര്‍ദ്ദിച്ചതുമെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം.

വിജേഷ് സരോജിനിയുടെ ഇരുകൈകളും തല്ലിയൊടിച്ചു. തലയ്ക്കും നടുവിനും പരിക്കേറ്റ സരോജിനി ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

Exit mobile version