കൊല്ലം: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കണ്ണൂര്‍ ജില്ല മുന്നില്‍. മൂന്നാം ദിവസവും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. കോഴിക്കോടും പാലക്കാടും കണ്ണൂരിന് ഒപ്പത്തിനൊപ്പം മുന്നേറ്റം തുടരുകയാണ്.
674 പോയിന്റുകളുമായിട്ടാണ് കണ്ണൂര്‍ ജില്ല മുന്നിട്ട് നില്‍ക്കുന്നത്. കോഴിക്കോടിനും പാലക്കാടിനും 663 പോയിന്റ് വീതമാണുള്ളത്. 641 പോയിന്റുമായി തൃശൂരും തൊട്ടുപിന്നില്‍ 633 പോയിന്റുമായി കൊല്ലവും മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കുന്നുണ്ട്.
വേദികളില്‍ ഇന്ന് 54 മത്സരങ്ങളാണ് നടക്കുന്നത്. ഹൈസ്കൂള്‍ വിഭാഗം സംഘനൃത്തവും, നാടകവും മിമിക്രിയുമാണ് ഇന്ന് അരങ്ങിലെത്തുന്ന ജനപ്രിയ ഇനങ്ങള്‍.
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ വിവിധ ജില്ലകളില്‍ നിന്നായി പതിനായിരക്കണക്കിന് വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. ഇന്ന് ഞായറാഴ്ചയായതിനാല്‍ കലോത്സവത്തിന് കാഴ്ചക്കാര്‍ കൂടുമെന്നാണ് പ്രതീക്ഷ.
Discussion about this post