കണ്ണൂര്‍: കണ്ണൂരില്‍ ട്രെയിന്‍ യാത്രയ്ക്കിടെ ചായ വീണ് ഏഴ് വയസുകാരന് പൊള്ളലേറ്റു. തലശ്ശേരി സ്വദേശിയായ കുട്ടിയ്ക്കാണ് കാലിലും കയ്യിലും പൊള്ളലേറ്റത്. സംഭവത്തില്‍ ബാലാവകാശ കമ്മീഷന് കേസെടുത്തു. ജനുവരി മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം.
സംഭവത്തില്‍ പാലക്കാട് ഡിവിഷണല്‍ മാനേജരോടും റെയില്‍വേ, കണ്ണൂര്‍ പോലീസിനോടും ബാലാവകാശ കമ്മീഷന് അടിയന്തര റിപ്പോര്‍ട്ട് തേടി.
ട്രെയിനില്‍ അമ്മയ്ക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു ഏഴ് വയസുകാരന്. ട്രെയിന്‍ കണ്ണൂരിലെത്തിയപ്പോള്‍ സഹയാത്രികന്റെ കയ്യില്‍ നിന്ന് ചായവീണ് കുട്ടിയുടെ കാലിലും കയ്യിലും പൊള്ളലേല്‍ക്കുകയായിരുന്നു. ഈ വിവരം ടിടിആറിനെ അറിയിച്ചപ്പോള്‍ സ്റ്റേഷന് മാസ്റ്ററെ കാണാനാണ് പറഞ്ഞത്.
തുടര്‍ന്ന് അമ്മയും മകനും ഉള്ളാളത്തിറങ്ങി സ്റ്റേഷന് മാസ്റ്ററോട് വിവരം പറയുകയായിരുന്നു. സംഭവത്തില്‍ ബാലാവകാശ കമ്മീഷന് സ്വമേധയാ ഇടപെടുകയായിരുന്നു. ബാലാവകാശകമ്മീഷന് കേസെടുത്തെങ്കിലും സഹയാത്രികന് സ്ഥലത്ത് നിന്നും കടന്നുകളഞ്ഞു.
Discussion about this post