പമ്പ: പമ്പയിൽ ശബരിമല തീർഥാടകർക്കായി സർവീസ് നടത്താനായി എത്തിച്ച കെഎസ്ആർടിസി ബസിന് തീപിടിച്ചു. ആളപായമില്ല. ശബരിമല തീർഥാടകർക്കായി പമ്പ-നിലക്കൽ ചെയിൻ സർവീസ് നടത്താൻ തയാറാക്കി നിർത്തിയ ബസിനാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്ത കാരണമെന്നാണ് നിഗമനം.
ബസ് സ്റ്റാർട്ട് ചെയ്തപ്പോൾ മുൻ വശത്ത് എൻജിന്റെ ഭാഗത്ത് നിന്ന് തീ ഉയർന്നതോടെ കണ്ടക്ടറും ഡ്രൈവറും ബസിൽ നിന്നും ഇറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. പിന്നാലെ പമ്പയിലെ അഗ്‌നിശമനസേന യൂണിറ്റ് സ്ഥലത്തെത്തി തീയണച്ചു.
യാത്രക്കാരെ കാത്ത് ബസ് പമ്പയിൽ പാർക്കിങ് യാർഡിൽ ബസ് നിർത്തി ഇട്ടിരിക്കുകയായിരുന്നു. അപകട സമയത്ത് തീർഥാടകരുൾപ്പടെ യാത്രക്കാർ ആരും ബസിൽ ഉണ്ടായിരുന്നില്ല. ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസിൽ ഉണ്ടായിരുന്നത് എന്നതും അപകടത്തിന്റെ ആഴം കുറച്ചു.
ഡ്രൈവർ ബസ് സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കവെയാണ് ബസിന്റെ എൻഡിൻ ഭാഗത്ത് നിന്ന് തീയും പുകയും ഉയർന്നത്. തുടർന്ന് ഡ്രൈവറും കണ്ടക്ടറും ബസിന് പുറത്തിറങ്ങുകയായിരുന്നു. ഉടൻ തന്നെ ബസിന് തീപിടിക്കുകയും ചെയ്തു. ആർക്കും അപകടം സംഭവിച്ചില്ല.
Discussion about this post