എസ്എസ്എൽസി പരീക്ഷയെ ചൊല്ലി ആശങ്ക; ട്യൂഷന് പോയ വിദ്യാർത്ഥിനി പുഴയിൽ ചാടി ജീവനൊടുക്കി; കുറിപ്പ് കണ്ടെത്തി

കരുനാഗപ്പള്ളി: കൊല്ലം കാരൂർകടവ് പാലത്തിന്റെ ഭാഗത്ത് പള്ളിക്കലാറിലേക്ക് ചാടിയ പത്താംക്ലാസം വിദ്യാർത്ഥിനുയടെ മൃതദേഹം രണ്ടാമത്തെദിവസത്തെ ിതരചിചിലിനിടെ കണ്ടെത്തി. തൊടിയൂർ മുഴങ്ങോടി പുത്തൻതറയിൽ സജ ഫാത്തിമയുടെ (15) മൃതദേഹമാണ് ഇന്നലെ ഉച്ചയോടെ പള്ളിക്കലാറിൽ കാരൂർകടവ് പാലത്തിനു വടക്കുഭാഗത്തുനിന്നു ലഭിച്ചത്.

ബുധനാഴ്ച രാവിലെയാണ് സജ ഫാത്തിമയെ കാണാതായത്. രാവിലെ സമീപത്തുള്ള ട്യൂഷൻ കേന്ദ്രത്തിലേക്ക് പോയ സജ ഫാത്തിമയെ കാണാതായിരുന്നു. പിന്നീട് റോഡിന്റെ വശത്ത് സജ ഫാത്തിമയുടെ സൈക്കിളും ചെരിപ്പും ഇരിക്കുന്നതു കണ്ട് സമീപത്തെ സിസിടിവി പരിശോധിച്ചപ്പോഴാണ് പുഴയിൽ ചാടിയതായി വ്യക്തമായത്.

ഇതേതുടർന്ന്, കരുനാഗപ്പള്ളിയിൽനിന്ന് അഗ്‌നിരക്ഷാസേനയും കൊല്ലത്തുനിന്ന് സ്‌കൂബ ടീമും പ്രദേശവാസികളും ചേർന്ന് പള്ളിക്കലാറിന്റെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് വ്യാഴാഴ്ച രാവിലെ വീണ്ടും നടത്തിയ തിരിച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി ഇൻക്വസ്റ്റ് തയാറാക്കി, പാരിപ്പള്ളി മെഡിക്കൽ കോളജിൽ വെച്ച് പോസ്റ്റുമോർട്ടം നടത്തി. മൃതദേഹം കബറടക്കി.

ALSO READ- പ്രത്യേക മണവും പാട കെട്ടിയ നിലയിലും, വീട്ടുമുറ്റത്തെ കിണറ്റിലെ വെള്ളം കുടിച്ച അമ്മയും മകളും ആശുപത്രിയില്‍, വിഷം കലര്‍ത്തിയതായി പരാതി

ടി സജാദിന്റെയും ആർ മിനിമോളു(താലൂക്ക് ആശുപത്രി നഴ്‌സ്)ടെയും മകളാണ് സജ ഫാത്തിമ. കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ആയിരുന്നു. സഹോദരങ്ങൾ: ഐഷ, ഇർഫാൻ. പെൺകുട്ടി ട്യൂഷനിറങ്ങും മുൻപ് തന്നെ കത്തെഴുതി വച്ചിരുന്നുവെന്ന് പോലീസ് അറിയിച്ചു. വരാനിരിക്കുന്ന എസ്എസ്എൽസി പരീക്ഷയുമായി ബന്ധപ്പെട്ട ആശങ്കയാണ് കുറിപ്പിൽ പരാമർശിച്ചിരിക്കുന്നത് എന്ന് പോലീസ് അറിയിച്ചു.

Exit mobile version