തൃശൂര്‍: വീട്ടിലെ കിണറ്റിലെ വെള്ളം കുടിച്ച അമ്മയും മകളും ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍. തൃശ്ശൂരിലാണ് സംഭവം. പീച്ചി തെക്കേക്കുളം സ്വദേശി ഷാജിയുടെ ഭാര്യ സന്ധ്യയും മകള്‍ ആന്‍മേരിയുമാണ് ചികിത്സ തേടിയത്.
അജ്ഞാതര്‍ കിണറ്റിലെ വെള്ളത്തില്‍ വിഷം കലര്‍ത്തിയെന്നാണ് ഇവരുടെ പരാതി. വെള്ളത്തിന് പ്രത്യേക മണവും മുകളില്‍ പാടയും കെട്ടിക്കിടക്കുന്നുണ്ട്. കിണറ്റില്‍ നിന്നും വെള്ളം കുടിച്ചതിന് പിന്നാലെ ആരോഗ്യപ്രശ്നങ്ങള്‍ സന്ധ്യക്കും ആന്‍മേരിക്കും ആരോഗ്യപ്രശ്നങ്ങള്‍ അനുഭവപ്പെടുകയായിരുന്നു.
also read:അതിരപ്പിള്ളിയില്‍ കാട്ടാന വീട് തകര്‍ത്തു: അമ്മയും മകനും പിന്‍വാതിലൂടെ ഓടി രക്ഷപ്പെട്ടു
തുടര്‍ച്ചയായ ഛര്‍ദ്ദിമൂലം ഇരുവരേയും ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വെള്ളത്തില്‍ വിഷത്തിന്റെ അംശമുണ്ടെന്ന വീട്ടുടമയുടെ പരാതിയില്‍ പീച്ചി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം, ഷാജിയുടെ വീട്ടുകാര്‍ മാത്രമല്ല, നാട്ടുകാരും ഇതേ കിണറ്റില്‍ നിന്ന് വെള്ളം ഉപയോഗിക്കാറുണ്ട്. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ അറിയിക്കാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post