തിരുവനന്തപുരം: പന്ത്രണ്ട് വയസ്സുകാരനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്താണ് സംഭവം. പൂജപ്പുര കൊങ്കളത്തു ബിനു – രാജി ദമ്പതികളുടെ മകന്‍ അലക്സ് ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ 11 മണിക്കും വൈകുന്നേരം അഞ്ച് മണിക്കും ഇടയിലായിരുന്നു സംഭവം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.
also read:കലാമാമാങ്കത്തിന്റെ രണ്ടാംദിനം, മുന്നില്‍ കോഴിക്കോട്, ഇന്ന് വേദിയില്‍ 60 ഇനങ്ങള്‍
കുട്ടിയെ ക്ലാസ്സില്‍ പോകാത്തതിന് അമ്മ ശാസിച്ചിരുന്നു. ഇതേത്തുടര്‍ന്നുള്ള മനോവിഷമമാണ് ആത്മഹത്യ ചെയ്യാന്‍ കാരണമായതെന്നാണ് സംശയിക്കുന്നത്.